Mark 6:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാന്‍ നീതിനിഷ്ഠനും പരിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതിനാല്‍ ഹേരോദാ അദ്ദേഹത്തെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തെ സുരക്ഷിതമായി സൂക്ഷിച്ചു. യോഹന്നാന്‍റെ വാക്കുകള്‍ കേട്ട് ഹേരോദാ സംഭ്രാന്തനായിത്തീര്‍ന്നെങ്കിലും അദ്ദേഹത്തിന്‍റെ പ്രഭാഷണം സന്തോഷപൂര്‍വം കേട്ടുപോന്നു.
Malayalam (ERV) WBTC Bible
യോഹന്നാനെ വധിക്കാന്‍ ഹെരോദാവിന് ഭയമായിരുന്നു. യോഹന്നാന്‍ ധാര്‍മ്മികനും പരിശുദ്ധനുമായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഹെരോദാവിന് അറിയാമായിരുന്നു. അതിനാല്‍ ഹെരോദാവ് അയാളെ സംരക്ഷിച്ചു. യോഹന്നാന്‍റെ പ്രസംഗം ഹെരോദാവിനെ കുഴക്കിയെങ്കിലും അവനതു സസന്തോഷം ശ്രവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Malayalam 1992 MBSI
യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്‌ധ നുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്‌ഷണം നല്‍കിപ്പോന്നു. അവന്‍െറ വാക്കുകള്‍ അവനെ അസ്വസ്‌ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു.