Mark 6:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയിരിക്കെ തന്‍റെ ഇംഗിതം നിറവേറ്റുന്നതിനു പറ്റിയ ഒരു സന്ദര്‍ഭം ഹേരോദ്യക്കു ലഭിച്ചു. ഹേരോദായുടെ പിറന്നാള്‍ ദിവസമായിരുന്നു അത്. അന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും സേനാനായകന്മാര്‍ക്കും ഗലീലയിലെ പൗരമുഖ്യന്മാര്‍ക്കും ഒരു വിരുന്നു നല്‌കി.
Malayalam (ERV) WBTC Bible
എന്നാല്‍ ഹെരോദ്യയ്ക്ക് അനുകൂലമായ സാഹചര്യം വന്നു. ഹെരോദാവിന്‍റെ ജന്മദിനമായിരുന്നു. പ്രധാന സര്‍ക്കാര്‍ നേതാക്കള്‍ക്കും സൈന്യത്തലവന്മാര്‍ക്കും ഗലീലയിലെ പ്രമാണിമാര്‍ക്കും ഹെരോദാവ് വിരുന്നൊരുക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
Malayalam 1992 MBSI
എന്നാല്‍ ഹെരോദാവു തന്റെ ജനനോത്സവത്തില്‍ തന്റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ഹെരോദാവ് തന്‍റെ ജനനോത്സവത്തില്‍ തന്റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു.
Malayalam Bible POC-ML 2013
ഹേറോദേസ് തന്‍െറ ജന്‍മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്‌ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി: