Mark 6:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേരോദ്യയുടെ പുത്രി രാജസദസ്സില്‍ ചെന്നു നൃത്തം ചെയ്ത് രാജാവിനെയും അതിഥികളെയും സന്തോഷിപ്പിച്ചു. “നീ ആഗ്രഹിക്കുന്നത് എന്തുതന്നെയും നമ്മോടു ചോദിച്ചുകൊള്ളുക; നാം അതു നിനക്കു നല്‌കുന്നതാണ്” എന്നു ഹേരോദാ രാജകുമാരിയോടു പറഞ്ഞു.
Malayalam (ERV) WBTC Bible
ഹെരോദ്യയുടെ പുത്രി വിരുന്നുവേളയില്‍ വന്നു നൃത്തം ചെയ്തു. അവളുടെ നൃത്തത്തില്‍ ഹെരോദാവും അയാളുടെ അതിഥികളും വളരെ സന്തുഷ്ടരായി. ഹെരോദാരാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു, “നീ ആവശ്യപ്പെടുന്നതെന്തും ഞാന്‍ നല്‍കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
Malayalam 1992 MBSI
ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയംമനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊള്‍ക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊള്‍ക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു.
Malayalam Bible POC-ML 2013
അവളുടെ മകള്‍ വന്ന് നൃത്തംചെയ്‌ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു. രാജാവ് അവളോട്, “നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അതു ഞാൻ നിനക്കു തരാം” എന്നു പറഞ്ഞു.