Mark 6:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകുമാരി പോയി, താനെന്താണ് ആവശ്യപ്പെടേണ്ടതെന്ന് അമ്മയോടു ചോദിച്ചു. “സ്നാപകയോഹന്നാന്‍റെ ശിരസ്സു തരാന്‍ പറയൂ” എന്ന് ഹേരോദ്യ പറഞ്ഞു.
Malayalam (ERV) WBTC Bible
അവള്‍ അമ്മയുടെ അടുത്തേക്കു പോയി ചോദിച്ചു. ഹെരോദാരാജാവിനോടു ഞാനെന്തു ചോദിക്കണം. അവളുടെ അമ്മ പറഞ്ഞു, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ആവശ്യപ്പെടൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
Malayalam 1992 MBSI
അവള്‍ പുറത്തിറങ്ങി അമ്മയോടുഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന്‍ സ്നാപകന്റെ തല എന്നു അവള്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പുറത്തിറങ്ങി അമ്മയോട്: ഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാന്‍സ്നാപകന്‍റെ തല എന്ന് അവള്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മപറഞ്ഞു: സ്‌നാപകയോഹന്നാന്‍െറ ശിരസ്‌സ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു. “യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക,” അമ്മ പറഞ്ഞു.