Mark 6:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകുമാരി ഉടനെ ഓടി രാജസന്നിധിയിലെത്തി, “സ്നാപകയോഹന്നാന്‍റെ ശിരസ്സ് ഒരു താലത്തില്‍വച്ച് എനിക്കു തന്നാലും” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അവള്‍ വേഗം രാജാവിന്‍റെ അടുത്തു മടങ്ങിയെത്തി. അവള്‍ രാജാവിനോടു പറഞ്ഞു, “ദയവായി സ്നാപകയോഹന്നാന്‍റെ ശിരസ്സ് എനിക്കു ഇപ്പോള്‍ത്തന്നെ തരൂ. ഒരു തളികയില്‍ വെച്ച് അതിവിടെ കൊണ്ടുവരൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
Malayalam 1992 MBSI
ഉടനെ അവള്‍ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല്‍ ചെന്നുഇപ്പോള്‍ തന്നെ യോഹന്നാന്‍ സ്നാപകന്റെ തല ഒരു തളികളയില്‍ തരേണം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ അവള്‍ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല്‍ ചെന്ന്: ഇപ്പോള്‍ തന്നെ യോഹന്നാന്‍സ്നാപകന്‍റെ തല ഒരു തളികയില്‍ തരേണം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്‍െറ ശിരസ്‌സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.