Mark 6:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ രാജാവ് അത്യന്തം ദുഃഖിതനായി. എങ്കിലും തന്‍റെ പ്രതിജ്ഞയെയും അവിടെ സന്നിഹിതരായിരുന്ന അതിഥികളെയും ഓര്‍ത്തപ്പോള്‍ രാജകുമാരിയുടെ ഇംഗിതം നിറവേറ്റാതിരിക്കാന്‍ അദ്ദേഹത്തിനു നിവൃത്തിയില്ലാതെയായി.
Malayalam (ERV) WBTC Bible
ഹെരോദാരാജാവ് ദുഃഖിതനായി അവള്‍ക്ക് ആവശ്യമുള്ളതെന്തും നല്‍കാമെന്നദ്ദേഹം വാക്കു കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അതിഥികളും ആ പ്രതിജ്ഞ കേട്ടിരുന്നതിനാല്‍ അവളുടെ അപേക്ഷ നിരസിക്കാന്‍ രാജാവിനു കഴിയുമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
Malayalam 1992 MBSI
രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാന്‍ മനസ്സില്ലാഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാന്‍ മനസ്സില്ലാഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ അതീവ ദുഃഖിതനായി. എങ്കിലും, തന്‍െറ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി.