Mark 6:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ തന്നെ അകമ്പടി സേവിക്കുന്ന ഒരു പടയാളിയെ വിളിച്ച് സ്നാപകയോഹന്നാന്‍റെ ശിരസ്സു കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു. ആ പടയാളി ഉടനെപോയി കാരാഗൃഹത്തില്‍വച്ച് ശിരച്ഛേദം ചെയ്ത് യോഹന്നാന്‍റെ തല ഒരു താലത്തില്‍വച്ചു കൊണ്ടുവന്നു രാജകുമാരിക്കു കൊടുത്തു.
Malayalam (ERV) WBTC Bible
അതിനാല്‍ യോഹന്നാന്‍റെ തല വെട്ടിക്കൊണ്ടുവരാന്‍ രാജാവ് ഒരു പടയാളിയെ അയച്ചു. അയാള്‍ തടവറയില്‍ ചെന്ന് യോഹന്നാന്‍റെ തല വെട്ടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Malayalam 1992 MBSI
ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്‍റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
അവന്‍െറ തല കൊണ്ടുവരാന്‍ ആജ്‌ഞാപിച്ച്‌ ഒരു സേവകനെ രാജാവ്‌ ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന്‌ യോഹന്നാന്‍െറ തല വെട്ടിയെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു.