Mark 6:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജകുമാരി അതുകൊണ്ടുപോയി അവളുടെ അമ്മയെ ഏല്പിച്ചു.
Malayalam (ERV) WBTC Bible
ഒരു തളികയില്‍ യോഹന്നാന്‍റെ തലയും വെച്ച് പടയാളി രാജസദസ്സിലെത്തി. അയാള്‍ പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അതു തന്‍റെ അമ്മയ്ക്കും കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
Malayalam 1992 MBSI
അവന്‍ പോയി തടവില്‍ അവനെ ശിര:ഛേദം ചെയ്തു; അവന്റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പോയി തടവില്‍ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.
Malayalam Bible POC-ML 2013
അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.