Mark 6:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മറിയമിന്‍റെ പുത്രനും യാക്കോബ്, യോസെ, യൂദാസ്, ശിമോന്‍ എന്നിവരുടെ സഹോദരനുമല്ലേ? ഈ മനുഷ്യന്‍റെ സഹോദരിമാരും നമ്മോടു കൂടിയുണ്ടല്ലോ” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ യേശുവിനെ അവഗണിച്ചുകളഞ്ഞു.
Malayalam (ERV) WBTC Bible
ഇവന്‍ വെറുമൊരു മരയാശാരി, മറിയയുടെ മകന്‍. യാക്കോബ്, യോസെ, യൂദാ, ശിമോന്‍, എന്നിവര്‍ സഹോദരന്മാര്‍. അവന്‍റെ സഹോദരിമാരാകട്ടെ നമ്മോടൊപ്പമുണ്ടു താനും.” അതിനാല്‍ അവര്‍ അവനെ അംഗീകരിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Malayalam 1992 MBSI
ഇവന്‍ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന്‍ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ?” എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവന്‍ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കല്‍ ഇടറിപ്പോയി.
Malayalam Bible POC-ML 2013
ഇവന്‍മറിയത്തിന്‍െറ മക നും യാക്കോബ്‌, യോസെ, യൂദാസ്‌, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവന്‍െറ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ? ഇങ്ങനെ പറഞ്ഞ്‌ അവര്‍ അവനില്‍ ഇടറി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.