Mark 6:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിരവധിയാളുകള്‍ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കുവാന്‍പോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങള്‍ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യേശുവും ശിഷ്യന്മാരും വളരെ തിരക്കിലായിരുന്നു. എന്തെന്നാല്‍ ഒരുപാടുപേര്‍ അവിടെ എത്തിയിരുന്നു. അതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ആഹാരം കഴിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. യേശു അവരോടു പറഞ്ഞു, “എന്നോടൊപ്പം വരുവിന്‍. നമുക്ക് വിജനമായ ഒരിടത്തേക്കു പോകാം. അവിടെ നമുക്കെല്ലാം വിശ്രമം കിട്ടും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കും ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവന്‍ അവരോടുനിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കു ഭക്ഷിപ്പാന്‍പോലും സമയം ഇല്ലായ്കകൊണ്ട് അവന്‍ അവരോടു: നിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്‌തിരുന്നു. ഭക്‌ഷണം കഴിക്കാന്‍പോലും അവര്‍ക്ക്‌ ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജ നസ്‌ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്ര മിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു.