Mark 6:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരോട്: “നിങ്ങള്‍ത്തന്നെ അവര്‍ക്കു ഭക്ഷിക്കുവാന്‍ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍: “ഞങ്ങള്‍ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവര്‍ക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു.
Malayalam (ERV) WBTC Bible
പക്ഷേ യേശു പറഞ്ഞു, “നിങ്ങള്‍ അവര്‍ക്കു ഭക്ഷണം കൊടുക്കൂ.” ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, “ഇത്രയും പേര്‍ക്കുള്ള അപ്പം ഞങ്ങളുടെ പക്കലില്ല. അത്രയും അപ്പം വാങ്ങാനുള്ള പണത്തിന് ഞങ്ങള്‍ ഓരോരുത്തരും ഒരു മാസം പണിയെടുക്കണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവരോടുനിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിന്നുഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്‍ക്കും തിന്മാന്‍ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോടു: നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിനു: ഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവര്‍ക്കു തിന്മാന്‍ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്‌ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്‌, ഇരുന്നൂ റു ദനാറയ്‌ക്ക്‌ അപ്പം വാങ്ങിക്കൊണ്ടുവന്ന്‌ അവര്‍ക്കു ഭക്‌ഷിക്കാന്‍ കൊടുക്കട്ടെയോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. “അതിന് ഇരുനൂറ് വെള്ളിക്കാശു വേണ്ടിവരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?” എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു.