Mark 6:41 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വര്‍ഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങള്‍ക്കു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവര്‍ക്കു പങ്കിട്ടു കൊടുത്തു.
Malayalam (ERV) WBTC Bible
യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി ദൈവത്തിനു നന്ദി പറഞ്ഞു: അവന്‍ അതു പകുത്ത് ശിഷ്യന്മാര്‍ക്കു നല്‍കി. അതു വിളന്പാന്‍ യേശു അവരോടു പറഞ്ഞു. അനന്തരം രണ്ടു മീനും പങ്കിട്ട് അവന്‍ ജനങ്ങള്‍ക്കു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
Malayalam 1992 MBSI
അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവര്‍ക്കും വിളമ്പുവാന്‍ തന്റെ ശിഷ്യന്മാര്‍ക്കും കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പംനുറുക്കി, അവര്‍ക്കു വിളമ്പുവാന്‍ തന്‍റെ ശിഷ്യന്മാര്‍ക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
Malayalam Bible POC-ML 2013
അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത്‌ സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌ അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു.