Mark 6:45 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാര്‍ മുന്‍കൂട്ടി വഞ്ചിയില്‍ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാന്‍ ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
അനന്തരം യേശു ശിഷ്യന്മാരോടു വഞ്ചിയില്‍ കയറാന്‍ പറഞ്ഞു. തടാകത്തിന്‍റെ മറുകരയിലുള്ള ബേത്ത്സയിദെക്കു പോകാന്‍ അവന്‍ ആജ്ഞാപിച്ചു. അവന്‍ പിന്നാലെ വരാമെന്നും പറഞ്ഞു. ജനക്കൂട്ടത്തോടു വീടുകളിലേക്കു മടങ്ങാന്‍ പറയാനാണവന്‍ അവിടെ നിന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.
Malayalam 1992 MBSI
താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില്‍ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടക് കയറി തനിക്കുമുമ്പേ അക്കരെ ബേത്ത്സയിദെക്കു നേരെ പോകുവാൻ നിബ്ബന്ധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയില്‍ തന്‍റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു.
Malayalam Bible POC-ML 2013
താന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയില്‍ കയറി തനിക്കുമുമ്പേമറുകരയിലുള്ള ബേത്‌സയ്‌ദായിലേക്കു പോകാന്‍ അവന്‍ ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു.