Mark 6:48 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാറ്റ് അവര്‍ക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവര്‍ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തില്‍ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
Malayalam (ERV) WBTC Bible
വഞ്ചി കടലില്‍ വളരെ ദൂരത്തായി യേശു കണ്ടു. അതു തുഴയാന്‍ ശിഷ്യന്മാര്‍ പണിപ്പെടുന്നതും അവന്‍ കണ്ടു. കാറ്റ് അവര്‍ക്കെതിരായിരുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയ്ക്ക് യേശു വഞ്ചിയുടെ അടുത്തേക്കു പോയി. അവന്‍ വെള്ളത്തിനു മുകളിലൂടെ നടക്കുകയായിരുന്നു. വഞ്ചിയെ കടന്നുപോകുംവരെ അവന്‍ നടപ്പു തുടര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
Malayalam 1992 MBSI
കാറ്റു പ്രതിക്കുലം ആകകൊണ്ടു അവര്‍ തണ്ടുവലിച്ചു വലയുന്നതു അവന്‍ കണ്ടു ഏകദേശം രാത്രാ നാലാം യാമത്തില്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ ചെന്നു അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാറ്റു പ്രതികൂലം ആകകൊണ്ട് അവര്‍ തണ്ടുവലിച്ചു വലയുന്നത് അവന്‍ കണ്ട് ഏകദേശം രാത്രി നാലാം യാമത്തില്‍ കടലിന്മേല്‍ നടന്ന് അവരുടെ അടുക്കല്‍ ചെന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.
Malayalam Bible POC-ML 2013
അവര്‍ വഞ്ചി തുഴഞ്ഞ്‌ അവശരായി എന്ന്‌ അവന്‍ മനസ്‌സിലാക്കി. കാരണം, കാറ്റു പ്രതികൂലമായിരുന്നു. രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിനുമീതേ നടന്ന്‌ അവരുടെ അടുത്തെത്തി, അവരെ കടന്നുപോകാന്‍ ഭാവിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു.