Mark 6:55 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളില്‍ ചെന്നുതുടങ്ങി.
Malayalam (ERV) WBTC Bible
യേശു അവിടെ എത്തിയ വിവരം നാടൊട്ടുക്കുമുള്ള എല്ലാവരോടും പറയാന്‍ അവരോടിപ്പോയി. യേശു പോയ എല്ലായിടവും അവര്‍ രോഗികളെ കിടക്കയോടെ ചുമന്നു കൊണ്ടുചെന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
Malayalam 1992 MBSI
ആ നാട്ടില്‍ ഒക്കെയും ചുറ്റി ഔടി, അവന്‍ ഉണ്ടു എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവന്‍ ഉണ്ട് എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടു വന്നുതുടങ്ങി.
Malayalam Bible POC-ML 2013
അവര്‍ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന്‌, രോഗികളെ കിടക്കയിലെടുത്ത്‌, അവന്‍ ഉണ്ടെന്നു കേട്ട സ്‌ഥലത്തേക്കു കൊണ്ടുവരാന്‍ തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി.