Mark 6:56 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ രോഗികളെ വീഥികളില്‍ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്‍റെ അഗ്രത്തിലെങ്കിലും സ്പര്‍ശിക്കുവാന്‍ അനുവദിക്കണേ” എന്ന് അവര്‍ കേണപേക്ഷിച്ചു. അവിടുത്തെ സ്പര്‍ശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
യേശു ആ പ്രദേശത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം കടന്നു ചെന്നു. അവിടെയെല്ലാം ആളുകള്‍ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലത്തു കിടത്തി. യേശുവിന്‍റെ വസ്ത്രത്തിലെവിടെയെങ്കിലും സ്പര്‍ശിക്കാനുള്ള അനുവാദത്തിന് അവര്‍ അവനോടു കെഞ്ചി. അവന്‍റെ വസ്ത്രത്തില്‍ തൊട്ടവരെല്ലാം സുഖം പ്രാപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൗഖ്യം വരികയും ചെയ്തു.
Malayalam 1992 MBSI
ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന്‍ ചെന്നെടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവന്‍ ചെന്നേടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.
Malayalam Bible POC-ML 2013
ഗ്രാമങ്ങളിലോ, നഗരങ്ങളിലോ, നാട്ടിന്‍പുറങ്ങളിലോ അവന്‍ ചെന്നിടത്തൊക്കെ, ആളുകള്‍ രോഗികളെ കൊണ്ടുവന്ന്‌ പൊതുസ്‌ഥലങ്ങളില്‍ കിടത്തിയിരുന്നു. അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പിലെങ്കിലും സ്‌പര്‍ശിക്കാന്‍ അനുവദിക്കണമെന്ന്‌ അവര്‍ അപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.