Mark 7:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ നിങ്ങളുടെ മാമൂല്‍കൊണ്ട് ഈശ്വരകല്പനകളെ നിങ്ങള്‍ നിരര്‍ഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങള്‍ ചെയ്യുന്നുണ്ട്.”
Malayalam (ERV) WBTC Bible
ദൈവവചനമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പ്രാധാന്യമില്ലെന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങളുണ്ടാക്കുന്ന ചട്ടങ്ങളനുസരിക്കുന്നത് പ്രധാനമെന്നാണു നിങ്ങള്‍ കരുതുന്നത്. അതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
Malayalam 1992 MBSI
ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സമ്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.
Malayalam Bible POC-ML 2013
അങ്ങനെ, നിങ്ങള്‍ക്കു ലഭി ച്ചപാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”