Mark 7:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവിടെനിന്ന് സോര്‍ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടില്‍ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു.
Malayalam (ERV) WBTC Bible
യേശു അവിടം വിട്ട് സോര്‍പ്രദേശത്തേക്കു പോയി. അവന്‍ അവിടെയൊരു വീട്ടില്‍ കയറി. അവന്‍ അവിടെയുണ്ടെന്ന് അന്നാട്ടുകാര്‍ അറിയരുതെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ അവന് ഒളിച്ചിരിക്കാനായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
Malayalam 1992 MBSI
അവന്‍ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിര്‍നാട്ടില്‍ ചെന്നു ഒരു വീട്ടില്‍ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവിടെനിന്നു പുറപ്പെട്ട് സീദോന്‍റെയും സോരിന്‍റെയും അതിര്‍നാട്ടില്‍ ചെന്ന് ഒരു വീട്ടില്‍ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.
Malayalam Bible POC-ML 2013
അവന്‍ അവിടെനിന്ന്‌ എഴുന്നേറ്റ്‌ ടയി റിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന്‌ അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ആ സ്ഥലംവിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു.