Mark 7:32 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലര്‍ അവിടുത്തെ അടുക്കല്‍ കൊണ്ടുവന്ന് അയാളുടെമേല്‍ കൈകള്‍ വയ്‍ക്കണമെന്ന് അപേക്ഷിച്ചു.
Malayalam (ERV) WBTC Bible
അവിടെ ചിലര്‍ ഒരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. അയാള്‍ ബധിരനും ഊമനുമായിരുന്നു. അയാളെ സ്പര്‍ശിച്ചു സുഖപ്പെടുത്താന്‍ അവര്‍ യേശുവിനോടപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
Malayalam 1992 MBSI
അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു, അവന്റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന്, അവന്‍റെമേല്‍ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്‍െറ യടുത്തു കൊണ്ടുവന്നു. അവന്‍െറ മേല്‍ കൈകള്‍വയ്‌ക്കണമെന്ന് അവര്‍ അവനോട് അപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.