Mark 7:35 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആ ബധിരന്‍റെ ചെവി തുറന്നു. അയാളുടെ നാവിന്‍റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
യേശു ഇതു ചെയ്തപ്പോള്‍ അയാള്‍ക്കു കേള്‍ക്കാറായി. അയാളുടെ നാവു സ്വതന്ത്രമാവുകയും അവന് വ്യക്തമായി സംസാരിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
Malayalam 1992 MBSI
ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ അവന്‍റെ ചെവിതുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ട് അവന്‍ ശരിയായി സംസാരിച്ചു.
Malayalam Bible POC-ML 2013
ഉടനെ അവന്‍െറ ചെവികള്‍ തുറന്നു. നാവിന്‍െറ കെട്ടഴിഞ്ഞു. അവന്‍ സ്‌ഫുടമായി സംസാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.