Mark 7:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാല്‍ എത്ര നിഷ്കര്‍ഷാപൂര്‍വം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവര്‍ ഈ സംഭവം വിളംബരം ചെയ്തു.
Malayalam (ERV) WBTC Bible
സംഭവിച്ചതൊന്നും മറ്റാരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. തന്നെപ്പറ്റി മറ്റാരോടും പറയരുതെന്ന് യേശു എപ്പോഴും ആളുകളോടു കല്പിക്കും. പക്ഷേ അതു കൂടുതല്‍ ആള്‍ക്കാരോടു പറയിക്കാനേ ഉപകരിച്ചുള്ളൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
Malayalam 1992 MBSI
ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത് ആരോടും പറയരുത് എന്ന് അവരോടു കല്പിച്ചു. എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി:
Malayalam Bible POC-ML 2013
ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.