Mark 7:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചന്തയില്‍നിന്നു വരുമ്പോഴും കുളിക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നിരുന്നു.
Malayalam (ERV) WBTC Bible
ചന്തയില്‍നിന്നു വാങ്ങിയതെന്തും അവര്‍ ഒരു നിശ്ചിതരീതിയില്‍ കഴുകിയേ ഭക്ഷിക്കൂ. പൂര്‍വ്വികരുടെ മറ്റു ചില ചട്ടങ്ങളും അവര്‍ പിന്തുടരുന്നു. ചഷകങ്ങളും, ഓട്ടുപാത്രങ്ങളും, കുടങ്ങളുമെല്ലാം കഴുകുന്ന ചട്ടങ്ങളും അവര്‍ പാലിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു.
Malayalam 1992 MBSI
ചന്തയില്‍ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവര്‍ക്കും ചട്ടമായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചന്തയില്‍നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പ് എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവര്‍ക്കു ചട്ടമായിരിക്കുന്നു.
Malayalam Bible POC-ML 2013
പൊതുസ്‌ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്‌ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്‌ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്‌ഠിച്ചുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു.