Mark 8:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയ്യായിരംപേര്‍ക്ക് ഞാന്‍ അഞ്ചപ്പം നുറുക്കിക്കൊടുത്തപ്പോള്‍ അപ്പനുറുക്കുകള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു?” അവര്‍ പറഞ്ഞു: “പന്ത്രണ്ട്.”
Malayalam (ERV) WBTC Bible
അഞ്ചപ്പം കൊണ്ട് ഞാന്‍ അയ്യായിരം പേരെ തൃപ്തരാക്കി. മിച്ചം വന്ന അപ്പം ശേഖരിച്ചത് ഓര്‍ക്കുന്നില്ലേ?” ശിഷ്യന്മാര്‍ പറഞ്ഞു, “പന്ത്രണ്ടു കുട്ടകള്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യായിരംപേർക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
Malayalam 1992 MBSI
അയ്യായിരംപേര്‍ക്കും ഞാന്‍ അഞ്ചു അപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര്‍ അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യായിരം പേര്‍ക്കു ഞാന്‍ അഞ്ചപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷി ച്ചകഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചാണ് നിങ്ങൾ പെറുക്കിയത്?” “പന്ത്രണ്ട്” അവർ മറുപടി പറഞ്ഞു.