Mark 8:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവര്‍ ബെത്‍സെയ്ദയിലെത്തി. കാഴ്ചയില്ലാത്ത ഒരുവനെ ചിലര്‍ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. “അയാളെ ഒന്നു തൊടണേ” എന്ന് അവര്‍ അപേക്ഷിച്ചു.
Malayalam (ERV) WBTC Bible
യേശുവും ശിഷ്യന്മാരും ബേത്ത്സയിദയിലെത്തി. അവിടെ ചിലര്‍ ചേര്‍ന്ന് ഒരന്ധനെ യേശുവിന്‍റെ മുന്പിലെത്തിച്ചു. അവനെ സ്പര്‍ശിക്കാനവര്‍ യേശുവിനോടപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
Malayalam 1992 MBSI
അവന്‍ കുരുടന്റെ കൈകൂ പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണില്‍ തുപ്പി അവന്റെ മേല്‍ കൈ വെച്ചുനീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ബേത്ത്സയിദയില്‍ എത്തിയപ്പോള്‍: ഒരു കുരുടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
പിന്നീട് അവന്‍ ബേത്‌സയ്‌ദായിലെത്തി. കുറെപ്പേര്‍ ഒരു അന്‌ധനെ അവന്‍െറ യടുത്തു കൊണ്ടുവന്ന്, അവനെ സ്‌പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു.