Mark 8:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ കണ്ണുകളുടെമേല്‍ വീണ്ടും യേശു തന്‍റെ കരങ്ങള്‍വച്ചു; അയാള്‍ മിഴിച്ചു നോക്കി. അപ്പോള്‍ എല്ലാം വ്യക്തമായി കാണത്തക്കവിധം ആ അന്ധന്‍ സുഖം പ്രാപിച്ചു.
Malayalam (ERV) WBTC Bible
യേശു വീണ്ടും അയാളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. അപ്പോളയാള്‍ കണ്ണു മലര്‍ക്കെ തുറന്നു. അയാളുടെ കണ്ണുകള്‍ സുഖം പ്രാപിച്ചു. അയാള്‍ക്ക് എല്ലാം വ്യക്തമായി കാണാം എന്നായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
Malayalam 1992 MBSI
പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈ വെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈ വച്ചാറെ അവന്‍ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
Malayalam Bible POC-ML 2013
വീണ്ടും യേശു അവന്‍െറ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്‌ഷിച്ചു നോക്കി; കാഴ്‌ച തിരിച്ചുകിട്ടുകയുംചെയ്‌തു. അവന്‍ എല്ലാ വസ്‌തുക്കളും വ്യക്‌തമായി കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു.