Mark 8:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വഴി പിഴച്ചതും പാപം നിറഞ്ഞതുമായ ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു ലജ്ജിച്ചാല്‍, തന്‍റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധമാലാഖമാരോടുകൂടി വരുമ്പോള്‍ മനുഷ്യപുത്രന്‍ അവനെക്കുറിച്ചും ലജ്ജിക്കും.”
Malayalam (ERV) WBTC Bible
ഇന്നത്തെയാള്‍ക്കാര്‍ പാപപൂര്‍ണ്ണവും ദുഷ്ടവുമായ കാലത്താണ് ജീവിക്കുന്നത്. എന്നെപ്പറ്റിയും എന്‍റെ ഉപദേശത്തെപ്പറ്റിയും ലജ്ജിക്കുന്നവരെക്കുറിച്ച് ഞാന്‍ ലജ്ജിക്കും. എന്‍റെ പിതാവിന്‍റെ മഹത്വത്തോടും വിശുദ്ധദൂതന്മാരോടും കൂടെ എഴുന്നെള്ളുന്പോള്‍ അയാളെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
Malayalam 1992 MBSI
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും.
Malayalam Bible POC-ML 2013
പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്‍െറ വചനങ്ങളെക്കുറിച്ചോ ലജ്‌ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്‍െറ പിതാവിന്‍െറ മഹത്വത്തില്‍ പരിശുദ്‌ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്‌ജിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”