Mark 9:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനക്കൂട്ടത്തിലൊരാള്‍ പറഞ്ഞു: “ഗുരോ, എന്‍റെ മകനെ ഞാന്‍ അങ്ങയുടെ അടുക്കല്‍ കൊണ്ടുവന്നു; അവനില്‍ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാന്‍ കഴിവില്ല.
Malayalam (ERV) WBTC Bible
ഒരാള്‍ പറഞ്ഞു, “ഗുരോ, ഞാനെന്‍റെ മകനെ നിന്‍റെ അടുക്കലേക്കു കൊണ്ടുവന്നു. അവനെ ഒരു അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അത് അവനെ ഊമനാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
Malayalam 1992 MBSI
അതിന്നു പുരുഷാരത്തില്‍ ഒരുത്തന്‍ ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാന്‍ നിന്റെ അടുക്കല്‍ കൊണ്ടുവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു പുരുഷാരത്തില്‍ ഒരുത്തന്‍: ഗുരോ, ഊമനായ ആത്മാവുള്ള എന്‍റെ മകനെ ഞാന്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.
Malayalam Bible POC-ML 2013
ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ എന്‍െറ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്‌. മൂകനായ ഒരു ആത്‌മാവ്‌ അവനെ ആവേശിച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു.