Mark 9:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ആ ബാലനെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടന്‍ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവന്‍ വായില്‍നിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു.
Malayalam (ERV) WBTC Bible
അവര്‍ കുട്ടിയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടപ്പോള്‍ അശുദ്ധാത്മാവ് കുട്ടിയെ ആക്രമിച്ചു. കുട്ടി താഴെ വീണുരുണ്ടു. അവന്‍റെ വായില്‍നിന്ന് നുരയും പതയും വന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
Malayalam 1992 MBSI
അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവന്‍ നിലത്തു വീണു നുരെച്ചുരുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു, വായിൽനിന്ന് നുരച്ചുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവന്‍ നിലത്തു വീണു നുരച്ചുരുണ്ടു.
Malayalam Bible POC-ML 2013
അവര്‍ അവനെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്‌മാവ്‌ കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ്‌ ഉരുളുകയും അവന്‍െറ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു.