Mark 9:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ വിശ്വാസത്തിന്‍റെ പോരായ്മ നികത്താന്‍ സഹായിച്ചാലും” എന്ന് ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു.
Malayalam (ERV) WBTC Bible
പിതാവു വിളിച്ചു പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിശ്വസിക്കാന്‍ എന്നെ സഹായിക്കൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
Malayalam 1992 MBSI
ബാലന്റെ അപ്പന്‍ ഉടനെ നിലവിളിച്ചുകര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബാലന്‍റെ അപ്പന്‍ ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്‍െറ അവിശ്വാസം പരിഹരിച്ച്‌ എന്നെ സഹായിക്കണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.