Mark 9:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു വീട്ടില്‍ വന്നപ്പോള്‍ ശിഷ്യന്മാര്‍ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങള്‍ക്കതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?”
Malayalam (ERV) WBTC Bible
യേശു വീടിനുള്ളിലേക്കു പോയി. ശിഷ്യന്മാര്‍ മാത്രമേ അവനോടൊപ്പമുണ്ടായിരുന്നുള്ളൂ. അവര്‍ ചോദിച്ചു, “ആ അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞങ്ങള്‍ക്കു കഴിയാഞ്ഞതെന്താണ്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
Malayalam 1992 MBSI
വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോടുഞങ്ങള്‍ക്കു അതിനെ പുറത്താക്കുവാന്‍ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോട്: ഞങ്ങള്‍ക്ക് അതിനെ പുറത്താക്കുവാന്‍ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു.
Malayalam Bible POC-ML 2013
യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.