Mark 9:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവര്‍ കഫര്‍ന്നഹൂമില്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ വന്നപ്പോള്‍ യേശു ശിഷ്യന്മാരോട്, “വഴിയില്‍വച്ചു നിങ്ങള്‍ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവര്‍ ഒരു വീട്ടിലേക്കു കയറി. യേശു ശിഷ്യന്മാരോടു ചോദിച്ചു, “വഴിക്കുവെച്ച് നിങ്ങള്‍ എന്തോ തര്‍ക്കിക്കുന്നതു കേട്ടല്ലോ. എന്തിനെപ്പറ്റിയായിരുന്നു അത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
Malayalam 1992 MBSI
അവന്‍ കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍നിങ്ങള്‍ വഴിയില്‍വെച്ചു തമ്മില്‍ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍: നിങ്ങള്‍ വഴിയില്‍വച്ചു തമ്മില്‍ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു.
Malayalam Bible POC-ML 2013
അവര്‍ പിന്നീട്‌ കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച്‌ എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു.