Mark 9:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്‍റെ നാമത്തില്‍ അദ്ഭുതം പ്രവര്‍ത്തിക്കുന്നവന്‍ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “അവനെ തടയരുത്. എന്‍റെ നാമത്തില്‍ ഒരത്ഭുതം ചെയ്യുന്നവന് അതിനുശേഷം പെട്ടെന്ന് എന്നെപ്പറ്റി ദുഷിച്ചു പറയാനാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
Malayalam 1992 MBSI
അതിന്നു യേശു പറഞ്ഞതുഅവനെ വിരോധിക്കരുതു; എന്റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചുപറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്‍റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചു പറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല.
Malayalam Bible POC-ML 2013
യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്‍െറ നാമത്തില്‍ അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉട നെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല;