Mark 9:50 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ഉപ്പ് നല്ലതാണ്, പക്ഷേ അതിന്‍റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കതിന്‍റെ ഉപ്പുരസം മടക്കിക്കൊടുക്കാനാവില്ല. അതിനാല്‍ നന്മയോടെ ജീവിക്കുക. പരസ്പരം സമാധാനം പുലര്‍ത്തുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
* ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
Malayalam 1992 MBSI
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിന്നു രസം വരുത്തും? നിങ്ങളില്‍ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിനു രസം വരുത്തും? നിങ്ങളില്‍ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍.
Malayalam Bible POC-ML 2013
ഉപ്പ്‌ നല്ലതാണ്‌. എന്നാല്‍, ഉറകെട്ടുപോയാല്‍ പിന്നെ എന്തുകൊണ്ട്‌ അതിന്‌ ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ്‌ ഉണ്ടായിരിക്കട്ടെ. പരസ്‌പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായുമിരിക്കുക.”