Matthew 1:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ അബ്രഹാം മുതല്‍ ദാവീദുവരെ തലമുറകള്‍ ആകെ പതിനാലും ദാവീദു മുതല്‍ ബാബേല്‍ പ്രവാസംവരെ പതിനാലും ബാബേല്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിനാലും ആണ്.
Malayalam (ERV) WBTC Bible
അങ്ങനെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിനാലു തലമുറകള്‍. ദാവീദു മുതല്‍ ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ട കാലം വരെ പതിനാലു തലമുറകള്‍. ജനങ്ങള്‍ ബാബിലോന്യയിലേക്കു നാടുകടത്തപ്പെട്ടതു മുതല്‍ ക്രിസ്തുവിന്‍റെ ജനനം വരെ പതിനാലു തലമുറകളുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
Malayalam 1992 MBSI
ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദു മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസം മുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ തലമുറകൾ ആകെ അബ്രഹാം മുതൽ ദാവീദ്‌വരെ പതിനാലും ദാവീദുമുതൽ ബാബേൽപ്രവാസത്തോളം പതിനാലും ബാബേൽ പ്രവാസം മുതൽ ക്രിസ്തുവിനോളം പതിനാലും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാംമുതല്‍ ദാവീദുവരെ പതിന്നാലും ദാവീദ്മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസംമുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
Malayalam Bible POC-ML 2013
ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്‌തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.