Matthew 10:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും ഏല്പിച്ചു കൊടുക്കും; മക്കള്‍ മാതാപിതാക്കളോട് എതിര്‍ക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
""സഹോദരന്മാര്‍ സഹോദരന്മാര്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. പിതാക്കന്മാര്‍ സ്വന്തം മക്കള്‍ക്കെതിരെ തിരിയുകയും അവരെ കൊല്ലാന്‍ കൊടുക്കുകയും ചെയ്യും. മക്കള്‍ അപ്പനമ്മമാര്‍ക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലാന്‍ കൊടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
Malayalam 1992 MBSI
സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാര്‍ക്കും എതിരായി മക്കള്‍ എഴുന്നേറ്റു അവരെ കൊല്ലിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരൻ തന്റെ സഹോദരനെയും അപ്പൻ തന്റെ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാർക്ക് എതിരായി മക്കൾ എഴുന്നേറ്റ് അവരെ മരണത്തിനേല്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാര്‍ക്ക് എതിരായി മക്കള്‍ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
Malayalam Bible POC-ML 2013
സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.