Matthew 10:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക.
Malayalam (ERV) WBTC Bible
രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ജീവിപ്പിക്കുക, കുഷ്ഠരോഗികളെ സുഖപ്പെടുത്തുക, മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കുക. ഞാന്‍ നിങ്ങള്‍ക്കതിനുള്ള കഴിവുകള്‍ സൌജന്യമായി തന്നു. അതിനാല്‍ നിങ്ങള്‍ ആളുകളെ സൌജന്യമായി സഹായിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
Malayalam 1992 MBSI
രോഗികളെ സൌഖ്യമാക്കുവിന്‍; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍; ഭൂതങ്ങളെ പുറത്താക്കുവിന്‍; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്ക് ലഭിച്ചു, സൌജന്യമായി കൊടുക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രോഗികളെ സൗഖ്യമാക്കുവിന്‍; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍; ഭൂതങ്ങളെ പുറത്താക്കുവിന്‍; സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിന്‍.
Malayalam Bible POC-ML 2013
രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക.