Matthew 11:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്ഷണപാനീയകാര്യങ്ങളില്‍ വ്രതനിഷ്ഠയുള്ളവനായി യോഹന്നാന്‍ വന്നു. ‘അദ്ദേഹത്തില്‍ ഒരു ഭൂതമുണ്ട്’ എന്ന് അവര്‍ പറയുന്നു.
Malayalam (ERV) WBTC Bible
ആളുകള്‍ അതുപോലെയാണെന്നു ഞാനെന്തിനു പറയുന്നു? എന്തെന്നാല്‍ യോഹന്നാന്‍ വന്നു. അവന്‍ മറ്റുള്ളവരെപ്പോലെ തിന്നില്ല. വീഞ്ഞു കുടിച്ചുമില്ല. അവര്‍ പറഞ്ഞു, څഅവനെ ഭൂതം ബാധിച്ചിട്ടുണ്ട്.چ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു.
Malayalam 1992 MBSI
യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന് ഭൂതമുണ്ടെന്ന് അവർ പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാന്‍ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവര്‍ പറയുന്നു.
Malayalam Bible POC-ML 2013
യോഹന്നാന്‍ ഭക്‌ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു.