Matthew 11:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കഫര്‍ന്നഹൂമേ! നീ സ്വര്‍ഗത്തോളം ഉയര്‍ത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാല്‍ നിന്നില്‍ നടന്ന അദ്ഭുതപ്രവൃത്തികള്‍ സോദോമില്‍ നടന്നിരുന്നെങ്കില്‍ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു:
Malayalam (ERV) WBTC Bible
കഫര്‍ന്നഹൂമേ, നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തപ്പെടുമോ? ഇല്ല! നിങ്ങള്‍ മരണക്കുഴിയിലേക്കെറിയപ്പെടും. ഞാന്‍ നിന്നില്‍ പല വീര്യപ്രവര്‍ത്തികളും പ്രവര്‍ത്തിച്ചു. അതേ വീര്യപ്രവര്‍ത്തികള്‍ ഞാന്‍ സൊദോമില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അന്നാട്ടുകാര്‍ പാപം ചെയ്യുന്നതവസാനിപ്പിക്കുകയും ആ നഗരം ഇന്നും നിലനില്‍ക്കുകയും ചെയ്തേനെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു.
Malayalam 1992 MBSI
നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കും എന്നുചിന്തിക്കുന്നുവോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അത് ഇന്നുവരെ നിലനില്ക്കുമായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അത് ഇന്നുവരെ നില്ക്കുമായിരുന്നു.
Malayalam Bible POC-ML 2013
കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്‌ത്തപ്പെടും. നിന്നില്‍ സംഭവി ച്ചഅദ്‌ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത്‌ ഇന്നും നിലനില്‍ക്കുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു.