Matthew 11:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാറ്റില്‍ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തു കാണാന്‍ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്.
Malayalam (ERV) WBTC Bible
യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണാനാണു പോയത്? നല്ല വസ്ത്രങ്ങളണിഞ്ഞ ഒരാളെയോ? അല്ല! നല്ല വസ്ത്രങ്ങളണിഞ്ഞവര്‍ രാജകൊട്ടാരങ്ങളിലാണു താമസം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, എന്തുകാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
Malayalam 1992 MBSI
അല്ല, എന്തുകാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദ്ദവ വസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, എന്തുകാണ്മാൻ പോയി? മൃദുവായവസ്ത്രം ധരിച്ച മനുഷ്യനെയോ? വാസ്തവത്തിൽ മൃദുവായവസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, എന്തു കാണ്‍മാന്‍ പോയി? മാര്‍ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദവവസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.
Malayalam Bible POC-ML 2013
അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്‌? മൃദുല വസ്‌ത്രങ്ങള്‍ ധരി ച്ചമനുഷ്യനെയോ? മൃദുലവസ്‌ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണുള്ളത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?