Matthew 12:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോള്‍ അവിടുത്തെ ശിഷ്യന്മാര്‍ക്കു വിശന്നു.
Malayalam (ERV) WBTC Bible
അതേ സമയം ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. അവര്‍ക്കു വിശക്കുന്നുണ്ടായിരുന്നു. അതിനാലവര്‍ ധാന്യങ്ങള്‍ പറിച്ചു തിന്നാന്‍ തുടങ്ങി
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി
Malayalam 1992 MBSI
ആ കാലത്തു യേശു ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാര്‍ വിശന്നിട്ടു കതിര്‍ പറിച്ചു തിന്നുതുടങ്ങി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്ത് യേശു ശബ്ബത്തില്‍ വിളഭൂമിയില്‍ക്കൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നുതുടങ്ങി.
Malayalam Bible POC-ML 2013
അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്‍െറ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി.