Matthew 12:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പ്രതിവചിച്ചു: “ശബത്തുദിവസം നിങ്ങളില്‍ ആരുടെയെങ്കിലും ഒരു ആട് കുഴിയില്‍ വീണു എന്നിരിക്കട്ടെ; നിങ്ങള്‍ അതിനെ കരയ്‍ക്കു കയറ്റാതിരിക്കുമോ? മനുഷ്യന്‍ ആടിനെക്കാള്‍ എത്രയോ വിലയുള്ളവനാണ്!
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, ""നിങ്ങളുടെ അധീനതയിലുള്ള ഏക കുഞ്ഞാട് ശബ്ബത്തു ദിവസം കുഴിയില്‍ വീണാല്‍ നിങ്ങളതിനെ കുഴിയില്‍ നിന്നും പുറത്തെടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
Malayalam 1992 MBSI
അവന്‍ അവരോടു“നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: നിങ്ങളില്‍ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്, തന്‍െറ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ?