Matthew 12:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ കതിര്‍ പറിച്ചെടുത്തു തിന്നുതുടങ്ങി. ഇതു കണ്ടിട്ടു പരീശന്മാര്‍ യേശുവിനോടു പറഞ്ഞു: “നോക്കൂ, അങ്ങയുടെ ശിഷ്യന്മാര്‍ ശബത്തില്‍ ചെയ്തുകൂടാത്തതു ചെയ്യുന്നു.”
Malayalam (ERV) WBTC Bible
പരീശര്‍ അതു കണ്ടു. അവര്‍ യേശുവിനോടു പറഞ്ഞു, ""നോക്കൂ, ശബ്ബത്തു ദിവസം യെഹൂദന്യായപ്രമാണം വിലക്കുന്നതല്ലേ നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നത്?ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
Malayalam 1992 MBSI
പരീശര്‍ അതു കണ്ടിട്ടുഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പരീശന്മാർ അത് കണ്ടിട്ട്: നോക്കു, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പരീശര്‍ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു.
Malayalam Bible POC-ML 2013
ഫരിസേയര്‍ ഇതുകണ്ട്‌ അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്‌ധമായത്‌ നിന്‍െറ ശിഷ്യന്‍മാര്‍ ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.