Matthew 12:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം അന്ധനും മൂകനുമായ ഒരു ഭൂതാവിഷ്ടനെ യേശുവിന്‍റെ അടുക്കല്‍ ചിലര്‍ കൊണ്ടുവന്നു. യേശു അയാളെ സുഖപ്പെടുത്തി; അയാള്‍ സംസാരിക്കുകയും കാണുകയും ചെയ്തു.
Malayalam (ERV) WBTC Bible
അപ്പോള്‍ ചിലര്‍ ചേര്‍ന്ന് ഒരാളെ യേശുവിന്‍റെയടുക്കല്‍ കൊണ്ടുവന്നു. ഒരു ഭൂതം ബാധിച്ചതിനാല്‍ അയാള്‍ അന്ധനും ഊമനുമായിരുന്നു. യേശു അയാളെ സുഖപ്പെടുത്തി കാഴ്ചയും സംസാരശേഷിയും തിരിച്ചു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.
Malayalam 1992 MBSI
അനന്തരം ചിലര്‍ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൌഖ്യമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ചിലര്‍ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്‍കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൗഖ്യമാക്കി.
Malayalam Bible POC-ML 2013
അനന്തരം, അന്‌ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേശുവിന്‍െറ അടുത്തുകൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു.