Matthew 12:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരുടെ അന്തര്‍ഗതം മനസ്സിലാക്കിക്കൊണ്ട് അവരോട് ഇങ്ങനെ പറഞ്ഞു: അന്തഃഛിദ്രമുള്ള ഏതു രാജ്യവും ശൂന്യമാകും.
Malayalam (ERV) WBTC Bible
പരീശര്‍ ചിന്തിക്കുന്നതെന്താണെന്ന് യേശുവിനറിയാമായിരുന്നു. അതിനാല്‍ യേശു അവരോടു പറഞ്ഞു, ""അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. വിഭജിക്കപ്പെട്ട പട്ടണം നിലനില്‍ക്കില്ല. വിഭജിക്കപ്പെട്ട കുടുംബത്തിനും നിലനില്‍പ്പില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
Malayalam 1992 MBSI
അവന്‍ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു“ഒരു രാജ്യം തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;
Malayalam Bible POC-ML 2013
അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തശ്‌ഛിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്തശ്‌ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല.