Matthew 12:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്തഃഛിദ്രമുണ്ടായാല്‍ ഒരു നഗരമോ ഭവനമോ നിലനില്‌ക്കുകയില്ല. സാത്താന്‍ സാത്താനെ ഉച്ചാടനം ചെയ്യുകയാണെങ്കില്‍ അവന്‍ സ്വയം ഭിന്നിച്ചു നശിക്കും. അപ്പോള്‍ അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും?
Malayalam (ERV) WBTC Bible
സാത്താന്‍ സാത്താനെ ഒഴിപ്പിച്ചാല്‍ സാത്താന്‍ തനിക്കെതിരായിട്ട് വിഭജിക്കപ്പെടും. അവന്‍റെ രാജ്യത്തിനു തുടരാന്‍ കഴിയുകയുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Malayalam 1992 MBSI
ഒരു പട്ടണമോ ഗൃഹമോ തന്നില്‍ തന്നേ ഛിദ്രിച്ചു എങ്കില്‍ നിലനില്ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിലക്കും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പട്ടണമോ ഗൃഹമോ തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ നിലനില്ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Malayalam Bible POC-ML 2013
സാത്താന്‍ സാത്താനെ ബഹിഷ്‌കരിക്കുന്നെങ്കില്‍, അവന്‍ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ സ്‌ഥിതിക്ക് അവന്‍െറ രാജ്യം എങ്ങനെ നിലനില്‍ക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ?