Matthew 12:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍റെ ഏതു പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍ പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുകയില്ല.
Malayalam (ERV) WBTC Bible
അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങള്‍ക്കും അവര്‍ പൊറുക്കപ്പെടാം. അവര്‍ പറയുന്ന എല്ലാ ദുഷിച്ച വാക്കുകള്‍ക്കും അവര്‍ ക്ഷമിക്കപ്പെടാം. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി വാക്കുകളിലൂടെ ദൈവത്തെ നിന്ദിക്കുന്നവനു ക്ഷമ കിട്ടുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Malayalam 1992 MBSI
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുസകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Malayalam Bible POC-ML 2013
അതുകൊണ്ട്‌, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍െറ എല്ലാ പാപവും ദൈവദൂഷണവും ക്‌ഷമിക്കപ്പെടും; എന്നാല്‍, ആത്‌മാവിനെതിരായ ദൂഷണം ക്‌ഷമിക്കപ്പെടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല.