Matthew 12:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാത്രമല്ല ശബത്തു ദിവസങ്ങളില്‍ ദേവാലയത്തില്‍വച്ചു പുരോഹിതന്മാര്‍ ശബത്തു ലംഘിക്കുന്നു എങ്കിലും അവര്‍ കുറ്റക്കാരല്ലെന്നു ധര്‍മശാസ്ത്രത്തില്‍ പറയുന്നത് നിങ്ങള്‍ വായിച്ചിട്ടില്ലേ?
Malayalam (ERV) WBTC Bible
എല്ലാ ശബ്ബത്തുദിവസവും ദൈവാലയത്തിലെ പുരോഹിതര്‍ ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നത് മോശെയുടെ ന്യായപ്രമാണത്തില്‍ വായിച്ചിട്ടുണ്ടല്ലോ. എന്നാല്‍ പുരോഹിതര്‍ അതു ചെയ്യുന്നതില്‍ തെറ്റില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
Malayalam 1992 MBSI
അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ?
Malayalam Bible POC-ML 2013
അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്‍മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ?