Matthew 13:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘എന്നാല്‍ ഞങ്ങള്‍ പോയി ആ കളകള്‍ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാര്‍ ചോദിച്ചു. അയാള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോള്‍ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും;
Malayalam (ERV) WBTC Bible
അയാള്‍ പറഞ്ഞു, څവേണ്ട എന്തെന്നാല്‍ നിങ്ങള്‍ കള പറിക്കുന്പോള്‍ ഗോതന്പും പറിക്കാനിടയുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.
Malayalam 1992 MBSI
അതിന്നു അവന്‍ ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ഭൂവുടമ അരുത്, ഒരു പക്ഷേ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പുംകൂടെ പിഴുതുപോകും.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.