Matthew 13:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സദൃശോക്തികള്‍പറയുന്നതിനായി ഞാന്‍ വായ് തുറക്കും; ലോകാരംഭംമുതല്‍ നിഗൂഢമായിരിക്കുന്നതു ഞാന്‍ പ്രസ്താവിക്കും എന്നു പ്രവാചകന്‍ മുഖാന്തരം അരുള്‍ചെയ്യപ്പെട്ടിട്ടുള്ളത് ഇങ്ങനെ പൂര്‍ത്തിയായി.
Malayalam (ERV) WBTC Bible
പ്രവാചകന്‍ പറഞ്ഞത് തന്നെയായിരുന്നു അത്: ""ഞാന്‍ കഥകളിലൂടെ സംസാരിക്കും, ലോകാരംഭം മുതല്‍ രഹസ്യമാക്കിവെക്കപ്പെട്ടിരിക്കുന്നവ ഞാന്‍ പറയും.ڈ സങ്കീര്‍ത്തനം 78:2
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു.
Malayalam 1992 MBSI
“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനംമുതല്‍ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞത് നിവൃത്തിയാകുവാന്‍ സംഗതിവന്നു.
Malayalam Bible POC-ML 2013
ഞാന്‍ ഉപമകള്‍ വഴി സംസാരിക്കും, ലോകസ്‌ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്‌താവിക്കും എന്ന പ്രവാചക വചനം പൂര്‍ത്തിയാകാനായിരുന്നു ഇത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി.