Matthew 13:53 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ സദൃശോക്തികള്‍ പൂര്‍ത്തിയാക്കിയശേഷം യേശു അവിടെനിന്നു പുറപ്പെട്ടു സ്വന്തം ദേശത്തു ചെന്നു; അവരുടെ സുനഗോഗില്‍ പോയി അവരെ പഠിപ്പിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ യേശു കഥകളുപയോഗിച്ചു ഉപദേശിക്കുന്നത് മുഴുമിപ്പിച്ചു അവിടം വിട്ടുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു.
Malayalam 1992 MBSI
ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം അവിടെ നിന്നും പുറപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ഉപമകളെ പറഞ്ഞുതീര്‍ന്നശേഷം യേശു അവിടം വിട്ടു തന്‍റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവരെ ഉപദേശിച്ചു.
Malayalam Bible POC-ML 2013
യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി